Wednesday, 8 February 2017

ഖസാക്കിന്റെ ഇതിഹാസം



ഒ. വി വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം ' തികച്ചും വേറിട്ട അനുഭൂതിയാണ് എനിക്കു പകര്‍ന്നു തന്നത്. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ വച്ച് എന്നെ ഏറ്റവും കൂടുതല്‍  സ്വാധീനിച്ച പുസ്തകമാണിത് . ഖസാക്കിലെ കഥാപാത്രങ്ങള്‍ ഒരിക്കലും മനസ്സില്‍ നിന്നും മായാത്തതാണ്. കഥയിലെ ഭാഷ അല്‍പ്പം ബുദ്ധിമുട്ടായിരുന്നെങ്കില്‍ പോലും അവസാനമായപ്പോഴേക്കും ഖസാക്കില്‍ ജീവിച്ച് ആ ഭാഷ പഠിച്ചതുപോലായി. ആദ്യം കഥ വായിക്കുമ്പോള്‍ വലിയ താല്‍പര്യമൊന്നും തോന്നിയില്ല. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിയതതായിരുന്നു .പകുതി ആയപ്പോഴേക്കും അതിലെ അക്ഷരങ്ങള്‍ എന്നെ ഖസാക്കിന്റെ മനസ്സുകളുടെ ആഴങ്ങളിലേക്ക് കൊണ്ടുപോയിരുന്നു . എന്റെ മനസ്സില്‍ പതിഞ്ഞ, എനിക്ക് സഹതാപം തോന്നിയ കഥാപാത്രമാണ് അപ്പുക്കിളി. അതുപോലെ മാധവന്‍നായര്‍, രവി, മൊല്ലാക്ക. ഇവരെല്ലാം മനസ്സില്‍ താഴിട്ടുപൂട്ടിയ കഥാപാത്രങ്ങളാണ്. അതുപോലെ കഥയിലെ കൊട്ടാരവും അറബിക്കുളവും ഞാറ്റുപുരയുമെല്ലാം മനസില്‍ മായാതെ കിടക്കുന്ന വാഗ്മയചിത്രങ്ങളാണ്. ഖസാക്കിലെ ഓരോ കഥാപാത്രങ്ങളുടെയും നിഷ്കളങ്കമായ മനസ്സ് എന്നെ ഏറെ സ്വാധീനിച്ചും അവരെല്ലാം വലിയ മനസ്സുള്ളവരാണ്. രവിയിലൂടെയാണ് ഞന്‍ ഖസാക്കിലേക്കു കടക്കുന്നതും അവിടെയെല്ലാം പരിചയപ്പെടുന്നതും. എനിക്കിവിടെ ഏറ്റവും വിഷമം അനുഭവപ്പെട്ടത് വിളയാട്ടം എന്ന ഭാഗം വായിച്ചപ്പോഴാണ്. ഖസാക്കിലെ എല്ലാവര്‍ക്കും വസൂരി പിടിപെട്ട് മരിക്കുന്ന ഈ ഭാഗം എന്നെ വല്ലാതെ ആകുലതയിലാഴ്ത്തി. ആ വലിയ സംഭവത്തിനു ശേഷം സ്കൂളില്‍ രവിയുടെ ഹാജര്‍ പട്ടികയിലെ ഒന്ന‌ടങ്കം കുട്ടികള്‍ ഒരു ഓര്‍മമാത്രമായിത്തീര്‍ന്നത് തികച്ചും എന്റെ ഹൃദയത്തെ തകര്‍ത്തു കഴിഞ്ഞിരുന്നു. അതുപോലെത്തന്നെ ഉണ്ടായ മൊല്ലാക്കയുടെ മരണവും വളരെ ഹൃദയസ്പര്‍ശിയായിരുന്നു. അവസാനം രവിയുടെ മടക്കയാത്രയും സ്വയം വരിച്ച മൃത്യുവും എന്നെ വല്ലാതെ നിരാശയിലാഴ്ത്തി. ഖസാക്കിനോടുള്ള രവിയുടെ വിടപറച്ചില്‍ എന്റെ ഹൃദയം ഖസാക്കില്‍ നിന്നും പിഴുതെടുക്കുന്ന വേദനയായിരുന്നു. അതിലൂടെ ഞാന്‍ രവിയുടെ വേദനയും മനസ്സിലാക്കി. ഒരിക്കലും മറക്കാനാവാത്ത കഥാ പശ്ചാത്തലമാണ് 'ഖസാക്കിന്റെ ഇതിഹാസം ' ഈ കഥ വായിച്ചതിനുശേഷമാണ് ഞാന്‍ ശരിക്കും എന്റെ നാടിനെ കാണുന്നത്. എന്റെ നാട്ടിലുമുണ്ട് ഇതുപോലൊരു ഖസാക്ക്. എന്റെ സ്വന്തം നാടായ വള്ളൂരില്‍ ഞാന്‍ ജീവിക്കുമ്പോള്‍ തികച്ചും മറ്റൊരു മറ്റൊരു ഖസാക്കിലൂടെ സഞ്ചരിക്കുകയാണ്.
                      'ഖസാക്കിന്റെ ഇതിഹാസം ' വായിച്ച് രണ്ടു ദിവസത്തിനു ശേഷം രാവിലെ ടി. വിയില്‍ വന്ന വാര്‍ത്ത എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ശിച്ചു . ഖസാക്ക് എന്നറിയപ്പെട്ടിരുന്ന തസ്രാക്കിനെ കുറിച്ചായിരുന്നു. ഒ. വി വിജയന്റെ ചരിത്രപ്രധാനമായ  ഖസാക്കിന്റെ ഇതിഹാസത്തില്‍ പരാമര്‍ശിക്കുന്ന തസ്രാക്ക് എന്ന ഗ്രാമം എന്റെ കണ്‍മുന്നില്‍ വിസ്മയം തീര്‍ത്തായിരുന്നു ഞാന്‍ കണ്ടത്. ചരിത്രപ്രാധാന്യം അര്‍ഹിക്കുന്ന ഈ പുസ്തകത്തിന്റെ രചയിതാവായ ഒ. വി വിജയന്റെ സ്മരണക്കായിട്ടുള്ള സ്മാരകത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയായിരുന്നു അത്. അതിലൂടെ ആര്‍ക്കും വേണ്ടാതെ പായലുപിടിച്ചു കിടക്കുന്ന അറബിക്കുളവും അതിനോടടുത്ത്സ്ഥിതിചെയ്യുന്ന കൊട്ടാരത്തിന്റെ അവശിഷ്ട്ങ്ങളും കൂടാതെ ഞാറ്റുപുരയും അനവിടെ ഖസാക്കിലെ ഇതിഹാസത്തിലെ കഥാപാത്രങ്ങളും മുഖം കൊത്തിവച്ച ശില്‍പ്പങ്ങളും ആ ഗ്രാമവും  ടി . വിയിലൂടെ കണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. വളരെ ചരിത്ര പ്രാധാന്യം അര്‍ഹിക്കപ്പെടുന്ന പുസ്തകമാണ് ഖസാക്കിന്റെ ഇതിഹാസം  എന്നെനിക്ക് ആ പ്രോഗ്രാമിലൂടെ മനസ്സലായി . ഒരുകാലത്ത് ഖസാക്കില്‍ ജീവിച്ചിരുന്ന ഒരു ജനതയുടെ യഥാര്‍ത്ഥ ആവിഷ്ക്കാരമാണ് ഖസാക്കിന്റെ ഇതിഹാസം. ഇതിനുശേഷം ഈ പുസ്തകം വായിച്ചതില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് ഞാന്‍ വിചാരിക്കുന്നു. എനിക്കിതിനെപ്പറ്റി ഇപ്പോള്‍ അഭിമാനമുണ്ട് .

.........................................
രേഷ്‍മ.വി(9D 2016-17 ബാച്ച്)
.........................................

PLAYING IT MY WAY- SACHIN TENDULKAR





                                          പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ "PLAYING IT MY WAY" എന്ന പുസ്തകം ആണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. ലോകത്തേറ്റവും ആരാധകരുള്ള ക്രക്കറ്റ് താരം,തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെകുറിച്ചും വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ആദ്യമായി ഈ പുസ്തകത്തിലൂടെ തുറന്നു പറയുന്നു.
                                     
                                                           മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രമാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല;മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരിക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇ‍ന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തൊടൊപ്പം നിലക്കോണ്ടു. വേദനകളില്‍ ഒരുമിച്ച് തേങ്ങി,നേട്ടങ്ങളി ഒന്നിച്ച് ആറാടി.ഒടുവില്‍ ​​ഏറ്റവുമധികം റണ്ണുകളുടെയും സെ‍ഞ്ച്വറികളുടെയും റെക്കോഡുകള്‍ സ്വന്തമാക്കി.സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തേയും പുറത്തേയും മാന്യമായ പെരുമാറ്റംകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ സച്ചിനെ രാജ്യത്തിലെ പരമോന്നത ബഹുമതിയായ ഭാരത്രത്നം നല്‍കി രാഷ്ട്രം ആദരിച്ചു. തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സച്ചിന്‍ തുറന്നെഴുതുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകികള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയും. ജീവിതത്തില്‍ നാമോരോരുത്തരും പിന്തുടരേണ്ട അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്നേഹത്തിന്റെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്നി നിസ്സംശയം പറയാന്‍ സാധിക്കും.

                 ഈ പുസ്തകം സച്ചിനോട് തന്റെ പിതാവ് വളര്‍ന്നുകൊണ്ടിരിക്കേ എപ്പോഴും പറഞ്ഞുക്കൊണ്ടിരുന്ന വാക്കുകള്‍ എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. "ജീവിതം ഒരുു പുസ്തകം പോലെയാണഅ. അതിന് ഒരുപാൈടു സര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒരുപാടു പാഠങ്ങളുമുണ്ടാകും. അത് നാനാതരം അനുഭവങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വിജയത്തിനും പരാജയത്തിനുമിടയില്‍ ആടിക്കൊണ്ടിരിക്കുന്ന ഒരു പെന്‍ഡുലത്തോടു സദൃശ്യത പുലര്‍ത്തുന്ന അത് പരമാര്‍ഥത്തില്‍ രണ്ടതിരുകളാണഅ. സന്തോഷവും ദുഖവും". ഇതാണ് വാക്കുകള്‍.

           മുംബൈയിലെ ബാന്ദ്രാ ഈസ്റ്റില്‍ വളരെയധികം ഇഴയടുപ്പമുള്ള ഒരു മഹാരാഷ്ട്രാ കുടുംബത്തിലാണ് സച്ചിന്‍ ജനിച്ചത്. എഴുത്തുകാരുടെ സഹകരണ സംഘത്തിന്റെ റസിഡന്‍ഷ്യല്‍ കോളനിയായ സാഹിത്യ സാഹവാസ് കോളനിയിലാണ്സച്ചിന്റെ കുടുംബം താമസിച്ചിരുന്നത്. നാലുമക്കളില്‍ ഒരുവനായിരുന്നു സച്ചിന്‍. രണ്ടു ജ്യോഷ്ഠന്മാരും ഒരു സഹോദരിയും. കുടുംബത്തിലെ ഏറ്റവും ഇളയതായിരുന്നു സച്ചിന്‍. സച്ചിന്റെ പിതാവ് രമേഷ് ടെണ്ടുല്‍ക്കര്‍ അറിയപ്പെടുന്ന ഒരു മറാത്തി കവിയും നിരൂബപകനും അധ്യാപകനുമായിരുന്നു.മാതാവായ രജനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥയും.

        ആരും കൊതിച്ചു പോകുന്ന കുട്ടിക്കാലമാണഅ സച്ചിന്റേത്. 1971-ലാണ്സച്ചിനും കുടുംബവും സാഹിത്യസഹവാസിലേക്ക് താമസം മാറ്റിയത്. അവിടെ സച്ചിന്‍ വളരുന്ന കാലത്ത് ധാരാളം കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. ആ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ സച്ചിനും കൂട്ടുകാര്‍ക്കും അയല്‍പക്കത്തുള്ളവരെ ഏതെങ്കിലുമൊക്കെ കെണികയില്‍ വീഴ്ത്താന്‍ പറ്റുന്ന അനവധി അവസരങങ്ങളൊരുക്കി. മണലില്‍ കുഴിക്കുഴിച്ച് മുകളില്‍ പേപ്പറിട്ട് ആളുകളെ വിടളിച്ചു വരുത്തി കുഴിയില്‍ ചാടിക്കുന്നത് അവരുടെ ഒരു ശീലമായിരുന്നു.

     28 അദ്ധ്യായങഅഹളിലായാണ് സച്ചിന്‍ തന്റെ ഈ ആത്മകഥ നമുക്ക് മുന്നില്‍ അവതരിക്കുന്നത്. എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പുസ്തകം.





.............................................
 അഭിജിത്.പി(9Q-2016-17ബാച്ച്)
.............................................
                                                    
                                                                        

ഖിലാഫത്ത് സ്മരണകള്‍

         
  മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്കതം ഹൃദയ സ്പര്‍ശിയായ  ഒരു ആത്മകഥയാണ് . മൊഴികുന്നത്ത് 1897ല്‍ ഷൊര്‍ണൂരിനടുത്ത് ചെര്‍പ്പുളശ്ശേരിയിലെ മൊഴിക്കുന്നത്ത് മനയില്‍ ജനിച്ചു . ഇദ്ദേഹം ഖിലാഫത്ത് സ്മരണയെപോലെ പല പ്രശസ്ത പുസ്തകങ്ങള്‍‍ എഴുതിയിട്ടുണ്ട് . കാവ്യാസ്വാദകന്‍ , നിരൂപകന്‍ എന്നീ നിലകളില്‍ ധാരാളം അനുമതികള്‍ ലഭ്യമായിട്ടുണ്ട് .
                   ഇദ്ദേഹത്തിന്റെ കൃതികളില്‍ വളരെ വ്യത്യാസം ഉണ്ട് . ഏതൊരു സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന ലളിത ഭാഷയിലാ​ണ് 'ഖിലാഫത്ത് സ്മരണകള്‍' അവതരിപ്പിച്ചിട്ടുള്ളത് . എത്രയോ നീണ്ടുകിടക്കുന്ന കഥ നമുക്ക് വായിക്കുവാന്‍ വേണ്ടി ചെറിയ തോതില്‍ അവതരിപ്പിക്കുന്നു . ഈ പുസ്തകത്തില്‍ പറയാന്‍ മാത്രം കഥാപാത്രങ്ങള്‍ ഇല്ലതാനും . എന്നാല്‍ അദ്ദേഹം എഴുതിയ ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത രീതികളാണുള്ളത് .
                 1921ല്‍ മലബാര്‍ കലാപത്തിന് സാക്ഷിയാവുകയും പീ‍‍ഡനങ്ങള്‍ക്കിരയാവുകയും ചെയ്ത മോഴികുന്നത്തിന്റെ അനുഭവ സ്മരണയാണീ പുസ്തകം .
                      1921ലെ ലഹള വള്ളുവനാട്ടിലേക്ക് പടരാതിരിക്കാന്‍ പ്രയത്നിച്ച മോഴികുന്നത്ത് അന്ന് അറസ്റ്റിലായി . പിന്നീടുള്ളത് അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം അനുഭവിച്ച ക്രൂരമായ മര്‍ദ്ദനങ്ങളും തുടന്നുള്ള പീഡനങ്ങളേയും ചേര്‍ത്തുള്ള രചന . സാധാരണ ഖിലാഫത്തു വിപ്ലവം മാപ്പിള വിപ്ലവമായി അറിയപ്പെടും . ഒരു തെറ്റു ചെയ്തിട്ടില്ലങ്കില്‍ പോലും ബ്രഹ്മദത്തനെ കേസില്‍ പ്രതിയാക്കുകയും ചെയ്യുന്നു . എന്നാല്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്യും . മോഴികുന്നത്ത് ബ്രഹ്മദത്തനെ അറിയാത്തതോ വിശ്വസിക്കാന്‍ പ്രയാസമായതോ ആയ സംഗതികള്‍‌ ഒന്നും അദ്ദേഹം ഇതില്‍ അവതരിപ്പിച്ചിട്ടില്ല . മോഴികുന്നത്ത് തന്റെ മറക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും ഖിലാഫത്ത് സ്മരണയില്‍ എഴുതിയിരിക്കുന്നു . തന്റെ അമ്മയുടെ മരണവും മരണശേഷവുമായി കാര്യങ്ങള്‍ . ഈ പുസ്തകം നമ്മുടെ സാമൂഹ്യപാഠത്തിനെ ഒരു സഹായം കൂടിയാകും . ഏഴെട്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഖിലാഫത്ത് അവസാനുച്ചു . ഈ പുസ്തകത്തില്‍ നമ്മുടെ പട്ടാമ്പിയിലും പെരിന്തല്‍മണ്ണയിലും നടന്ന പല സംഭവങ്ങളും പറയുന്നുണ്ട് . വളരെയധികം കഥകള്‍ അടങ്ങിയ ഒരു പുസ്തകമാണിത് . ഖിലാഫത്ത് സ്മരണ എഴുതിയതുമായ ഈ പ്രശസ്തനും ഏവര്‍ക്കും പ്രിയങ്കരനുമായ മോഴികുന്നത്ത് 1964ല്‍ ജൂലായ് 26ന് അന്തരിച്ചു . നമ്മുടെ മോഴികുന്നത്തിനെ ഈ പുസ്തകം ​എപ്പോള്‍ വേ​ണമെങ്കിലും എടുത്തു വായിക്കാന്‍ സാധിക്കും . അങ്ങനെ ഇദ്ദേഹം നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടെ .
                                                                                                                                  
.............................................. ‌
ബിന്‍സി.കെ(10P 2016-17 ബാച്ച്)
.............................................
                                                                                                                                                                                         
                                                                                                                                 

മരക്കുതിര



ഇന്ത്യയെപ്പോലെ പ്രചീനമായ ഒരു സംസ്കാരം ചൈനക്കുണ്ട്. ഇന്തയിലെ പോലെ തന്നെ
നാടോടിക്കതകളുടെ വിപുലമായ ഒരു സമ്പത്ത് ചൈനക്കുമുണ്ട്. ചൈനീസ് നാടോടിക്കതകളില്‍ നിന്നും പതിനെട്ട്
കതകള്‍ തെരഞ്ഞെടുത്ത് പ്രശസ്ത കവി പി.പി രാമചന്ദ്രന്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ച പുസ്തകമാണ് മരക്കുതിര. ഈ കഥകളിള്‍ കൂടുതലും മാന്ത്രികക്കഥകളാണ്. ഇതില്‍ മരക്കുതിര എന്ന ദീര്‍ഘക്വായ കഥയില്‍ ഒരു
പറക്കാന്‍ കഴിവുള്ള മരക്കുതിരയെ ലഭിച്ച രാജകുമാരന്‍െ്റ ജീവിതത്തിലുണ്ടായ സംഭവങ്ങളാണ് ചത്രീകരിച്ചിട്ടുളളത്. വലിയ അപകടങ്ങളെ തരണം ചെയ്ത് രാജകുമാരിയെ സ്വന്തമാക്കാന്‍ മരക്കുതിര സഹായിക്കുന്നു. മൂന്നുരത്നങ്ങള്‍ എന്ന കഥ കഠിന പ്രയത്നവും നിസ്വാര്‍ത്ഥസേവനവും സമ്പല്‍ സമൃദ്ധിയുടെ യഥാര്‍ത്ഥവളിയാണ് സൂചിപ്പിക്കുന്നു. മാന്ത്രിക പണസഞ്ചി എന്ന കഥ അത്യാഗ്രഹം ആപത്താണെന്ന് ഗുണപാഠം
നല്‍ കുല്‍കുന്നു. ഈ നാടോടിക്കഥകള്‍ വായിക്കുന്നതിലൂടെ ലോകത്തിലെ പല ഭാഗത്തുള്ള പഴയകാല മനുഷ്യ സമൂഹത്തെയും അവരുടെ ഭാവനയെയും മനസ്സിലാക്കാന്‍ സഹായിക്കുന്നു.എല്ലാവരും ഇത്തരം കഥകള്‍ ആസ്വദിച്ച് വായിക്കണമെന്നാണ് എന്റെ അഭിപ്രായം.


.................................................................
വിഷ്ണു(9H 2016-17 ബാച്ച്)
.................................................................

ന്റുപ്പൂപ്പാക്കൊരാനണ്ടായിരിന്ന്


       
 
  
ന്റുപ്പൂപ്പാക്കൊരാനണ്ടാര്‍ന്ന് എന്ന നോവലില്‍ മനോഹരവും  ശുഭാന്തവുമായ ഒരു പ്രേമകഥയാണ് ഇതിവൃത്തം. പലപ്പോഴും ബഷീര്‍
കഥാപാത്രങ്ങള്‍ മനസ്സിലേക്ക് ആഴത്തില്‍ഇറങ്ങി ചെല്ലുന്നവയാണ്.നമുക്കിടയിലുള്ള പലരേയും നമുക്ക് ബഷീര്‍ കൃതികളില്‍ കാണാം.
സാധാരണക്കാരുടെ ജീവിതത്തെ ഇത്രയേറെ പ്രതിഫലിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍;കഥാപാത്രങ്ങളുടെ ഈശക്തി കൊണ്ടുതന്നെയാണ് പല കഥാപാത്രങ്ങളും ഇന്നും അനശ്വരമായി നിള്‍ക്കുന്നത്.ഈ നോവലിലെ കേന്ദ്ര കഥാപാത്രമാണ്
കു‍‍ഞ്ഞുപാത്തുമ്മ.വളരെ സ്വാഭാവികമായ രീതിയിലാണ് കുഞ്ഞു പാത്തുമ്മയുടെ പ്രവേശനം. ആരേയും കുഞ്ഞുപാത്തുമ്മ വേദനിപ്പിച്ചിട്ടില്ല.ഒരു ഉറുമ്പിനെ പോലും ദ്രോഹിച്ചിട്ടില്ലെന്ന് പറയാം.റബ്ബുല്‍ അലീമായ തമ്പുരാന്റെ സൃഷ്ടികളില്‍ ഒന്നിനേയും
അവള്‍ വെറുത്തിട്ടില്ല. ചെറുപ്പം മുതലേ എല്ലാ ജീവജാലങ്ങളോടും ഇഷ്ടമായിരുന്നു.പ്രകൃതിയോടിണങ്ങി പ്രകൃതിയെ സ്നേഹിച്ചു ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന കഥാപാത്രം.മട്ടനടിമക്കാക്കാട മോള് ആനമരക്കാരിന്റെ മോട മോള് കുഞ്ഞുപാത്തുമ്മ.യഥാര്‍ത്ത മുസ്ലീം സമുതായത്തിലെ പല ആചാരങ്ങളും ഈ കൃതിയില്‍ എഴുതി കാണിക്കുന്നു.അക്കാലത്ത് നാട്ടിലുള്ള മിക്ക വീടുകളിലും കുട്ടികള്‍ക്ക് ഒരേ പേരാണ് വിളിച്ചിരുന്നത്. ഭൂരിപക്ഷം മുസ്ലീം വീടുകളിലും ഓരോ കുഞ്ഞു പാത്തുമ്മമാരുണ്ട്.ഒരേ മാക്കരുമാരും . അത് കുഞ്ഞു പാത്തുമ്മയെ വല്ലാതെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ട്.വെളുത്ത നിറമുള്ള മുഖത്ത് കറുത്ത മറുകുളള ഉപ്പൂപ്പാക്കു കൊമ്പനാനയുള്ള
കുഞ്ഞു പാത്തുമ്മ നീ മാത്ര മാണെന്ന് പറഞ്ഞ് ഉമ്മ ആശ്വസിപ്പിക്കുന്നു.പ്രതാപത്തോടു കൂടി ജീവിച്ചിരുന്ന അവരുടെ ജീവിതത്തില്‍ ഉപ്പ നടത്തിയിരുന്ന കേസ് പരാജയപ്പെട്ടതോടെഅവര്‍ക്ക് അവിടെ നിന്ന് പോകേണ്ടി വരുന്നു.ആ യാത്രയാണ് അവളുടെ ജീവിതം മാറ്റി മറിക്കുന്നത്.മുസ്ലീം പെങ്കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കാത്ത ആ കാലത്ത് അവളെ പടിപ്പിക്കുന്നത് നസീര്‍അഹ്മദിന്റെ പെങ്ങളായ ആയിഷയാണ്.ഇങ്ങനെ കുഞ്ഞുപാത്തുമ്മയുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുക്കുന്നു.അവരുടെ വീട്ടിലേക്ക് പോകുമ്പോള്‍ നസീറുമായി സൗഹൃദത്തിലാകുന്നു.അവര്‍ സ്നേഹത്തി ആകുന്നു.വിവാഹം കഴിക്കുന്നു.മുസ്ലീം സമുദായത്തില്‍ അന്ന് നില നിന്നിരുന്ന പല അനാചാരങ്ങളും ഈ നോവലില്‍ പ്രതിപാതിക്കുന്നുണ്ട്.കുഞ്ഞു പാത്തുമ്മ എന്ന കഥാപാത്രം ഈ നോവല്‍ വായിക്കുന്നവരുടെ മനസ്സില്‍ എന്നും മായാതെ നില്‍ക്കുന്നു.ബഷീര്‍ കൃതികളില്‍ എക്കാലത്തേയും മികച്ച ഒരു നോവലാണിത്.

.......................................
അഥിരത്(8H-2016-17ബാച്ച്)                                                                            
.......................................
                    

ഡയമണ്ട് നെക്ലേസ്

                                                                       


ഞാന്‍ വായിച്ച പുസ്തകത്തിന്റെ പേര് ഡയമണ്ട് നെക്ലേസ് എന്നതാണ്. ദാരിദ്രകുടുംബത്തില്‍ നൈരാശ്യപൂര്‍‌ണ്ണമായ ജീവിതത്തിന്റെ നേര്‍ചിത്രം വരച്ചുകാട്ടുന്ന കഥയാണ് ഗെയ്ദേമോപ്പസാങ്ങിന്റെ ഡയമണ്ട് നെക്ലേസ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടാന്‍ കഴിയാത്തവരുടെ ജീവിതം എന്തുമാത്രം നാശത്തിലേക്കു നീങ്ങുമെന്ന് ഈ കഥ നമുക്കു കാണിച്ചു തരുന്നു.

     അതിസുന്ദരിയാണെങ്കിലും സമ്പന്നയല്ലാത്ത മെറ്റിര്‍ഡയെ വിവാഹം കഴിക്കുന്നത് ലൂയിസല്‍ എന്ന വിദ്യാഭ്യാസ വകുപ്പിലെ ക്ലര്‍ക്കാണ്. സ്വന്തം ജീവിത നിലവാരത്തില്‍ എന്നും അസംതൃപ്തയായിരുന്നു മെറ്റില്‍ഡ. ഒരിക്കല്‍ ലൂയിസലിന് വിദ്യാഭ്യാസമന്ത്രി നടത്തുന്ന ഒരു വിരുന്നു സത്ക്കാരത്തിലേക്ക് ക്ഷണം കിട്ടുന്നു. അതില്‍ പങ്കെടുക്കാന്‍ വിലയേറിയ വസ്ത്രം വേണമെന്നു വാശിപിടിക്കുന്ന മെറ്റില്‍ഡ. താന്‍ വര്‍ഷങ്ങള്‍ക്കൊണ്ട് ഒരു നോക്കുവാങ്ങാനായി സ്വരുക്കൂട്ടിയ തുക കൊണ്ട് മെറ്റില്‍ഡയുടെ ആഗ്രഹം ലൂയിസല്‍ നടത്തികൊടുക്കുന്നു. വസ്ത്രത്തിന് ചേര്‍ന്ന ആഭരണത്തിനായി കൂട്ടുകാരിയായമേം ഫോറസ്ടിയിറിനെ മെറ്റില്‍ഡ സമീപിക്കുന്നു. അവരില്‍ നിന്നും മനോഹബരമായ ഒരു ഡയമണ്ട് നെക്ലസ് കടം വാങ്ങുന്നു.


     വിരുന്നില്‍ മെറ്റില്‍ഡ എല്ലാവുടെയും ഹൃദയം കവരുന്നു. പക്ഷേവിരുന്നുകഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് കടം വാങ്ങിയ നെക്ലസ് കാണാനില്ല. ഒടുവില്‍ അവര്‍ അതേ ഡിസൈനിലുള്ള വിലയേറിയ ഒരു ഡയമണ്ട് നെക്ലസ് വാങ്ങി കൂട്ടുകാരിക്ക് നല്‍കി. പക്ഷെപിന്നീടുള്ള അവരുടെ ജീവിതം ദുരിത പൂര്‍ണ്ണമായിരുന്നു. നെക്ലസ് വാങ്ങാനായികടം വാങ്ങിയ തുക തിരിച്ചടക്കാന്‍ ഭാര്യയും ഭര്‍ത്താവും വര്‍ഷത്തോളം രാപ്പകല്‍ കഠിനമായി ഏഅധ്വനിക്കേണ്ടിവന്നു. ആ അധ്വനവും ദുരിതവും മെറ്റഇല്‍ഡജയുടെ സലൗന്ദര്യം നശിപ്പിച്ച് അവളെ വൃദ്ധയാക്കി,. പത്ത്വര്‍ഷത്തിനുശേഷം പഴയ കൂട്ടുകാരിയെ കാണുന്നു. ഡയമണ്ട് നെക്ലസ്സിനെക്കുറിച്ചും അതു വാങ്ങൈാന്‍ താന്‍ കശഷ്ടപ്പെട്ടതിനെക്കുറിച്ചും മെറ്റില്‍ഡ പറയുമ്പോഴാണ് കൂട്ടുകാരി പറയുന്നത് അത് വിലകുറഞ്ഞകൃത്രിമ ആഭരണമായിരുന്നെന്ന്.

     അനാവശ്യമായ ആഡംബരങ്ങളോടുള്ള മനുഷ്യന്റെം ഒടുങ്ങാത്ത അധിനിവേശളം അവനെ എങഘ്ങനെ ദുരിത പൂര്‍ണ്ണ ഉള്ളതുകൊണ്ട് ഓണം പോലെ കഴിയാന്‍ മനസ്സുള്ശളവരുടെ ജീവിതം എന്നും സന്തോഷം പൂര്‍ണ്ണമായിരിക്കും. മറിച്ചാണെങ്കില്‍ ദുരിത പൂര്‍ണ്ണവും. അതുമനസ്സിലാക്കാന്‍ എന്റെ കൂട്ടുകാര്‍ഈ ഒരൊറ്റ കഥ വായിച്ചാല്‍ മതി.




..................................................
പാര്‍വ്വതി.എസ് (8-B-2016-17 ബാച്ച്)
‌..................................................

ആരാച്ചാര്‍

                                                                                        

മലായാളത്തിലെ പ്രസിദ്ധ എഴുത്തുകാരിയായ കെ.ആര്‍.മീരയുടെ പ്രശസ്തമായ നോവലായ ആരാച്ചാരാണ് ഞാന്‍ വായിച്ചത്. വളരെ വ്യത്യസ്തമായ ഒരു പ്രമേയമ‌ടങ്ങിയിട്ടുള്ള ഒരു കൃതിയാണിത്. വളരെ വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായിട്ടുള്ള ധാരാളം കൃതികള്‍ മലയാളത്തിന്റെ പ്രിയ എഴുത്തുകാരി സാഹിത്യലോകത്തിന് സമ്മാനിച്ചിട്ടുണ്ട്. മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്തമായ ഈ എഴുത്തുകാരി 1970-ല്‍ ജനിച്ചു. കൊല്ലം ജില്ലയുടെ അഭിമാനമായി മാറിയ മീര ഒരു പത്രപ്രവര്‍ത്തക കൂടിയാണ്. മലയാള മനോരമ പ്രവര്‍ത്തകയായ മീരയുടെ എഴുത്തുജീവിതമാരംഭിച്ചത് 2001 ലാണ്. മീരയുടെ ആദ്യകൃതിയായ ഓര്‍മ്മയുടെ ഞരമ്പ് 2002 ലാണ് പ്രസിദ്ധീകരിച്ചത്. പല മേഖലകളിലും മികവു തെളിയിച്ച ഇനം എഴുത്തുകാരി തന്റെ അമേ മറിയ, ആരാച്ചാര്‍ എന്നീ കൃതികകളിലൂടെയാണ് പ്രശസ്തയായത്. തന്റെ അനുഭവസമ്പത്തും പരിജ്ഞാനവുമെല്ലാം മീരയുടെ കൃതികളില്‍ പ്രകടമാണ്. ഇക്കാരണത്താല്‍ തന്നെയാണ് വയലാര്‍ അവര്‍ഡ്, ഓടക്കുഴല്‍ അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവര്‍ഡ്,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് എന്നിവയെല്ലാം മീരയുടെ കൃതികളെ തേടിയെത്തിയത്.

     മീരയെ ഉയരങ്ങളിലെത്തിച്ച ഒരു നോവലാണ് ആരാച്ചാര്‍. ചേതനയെന്ന സ്ത്രീ സാക്ഷാത്കാരത്തിന്റെ കഥ പറയുന്ന ഒരു നോവലാണിത് ഇതിലെ ഭാഷാവൈവിധ്യം വളരെ പ്രശംസനീയം തന്നെയാണ്. ഏതൊരാള്‍ക്കും എളുപ്പത്തില്‍ മനസ്സിലാകുന്ന ഭാഷയും ഈ എഴുത്തുകാരിയുടെ പ്രത്യേകതയാണ്. ആരാച്ചാര്‍ പദവിയിലേക്കെത്തേണ്ടിവരുന്ന ഒരു സാധാരണ പെണ്‍കുട്ടിയുടെ ജീവിതയാത്രയാണ് ഈ കഥയുടെ പ്രമേയം. ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് മീര രചിച്ച ഈ കഥയിലെ മറ്റു കഥാപാത്രങഇഅങളാണഅ ഫണീഭൂഷണ്‍ ഗുദ്ധമല്ലിക്, സഞ്ജീവ് കുമാര്‍ മിത്ര, രാമുദാ, പോലീസുകാ, കുറ്റവീാളികള്‍, ചേതനയുടെ അമ്മ, അങ്ങനെ ധാരാളം പേര്‍.

ഇതിലെ പ്രധാനകഥാപാത്രമാണ് ചേതന. അവളുടെ അച്ഛന്റെ പേര് ഫണീഭൂഷ, സഹോദരന്‍ രാമുദാ. കൂടാൈതെ ഒരു ചാനല്‍ പ്രവര്‍ത്തകനായ സഞ്ജീവും ഈ കഥയില്‍ മുഖ്യ പങ്കു വഹിക്കുന്നു. ഒരു സാധാരാണകുടുംബത്തിലാണ് ചേതന ജനിച്ചത്. അവളുടെ അച്ഛന്‍ ഒരു ആരാച്ചാരാണ്. അതിനാല്‍ തന്നെ ഒരുപാട് വെല്ലുുവിളികള്‍ ആ കുടുംബം നേരിട്ടിലരുന്നവു. ഇക്കാരണത്താല്‍ തന്നെ ഫണീഭൂഷണ്‍ തന്റെ മക്കളുടെ പടം ചാനലില്‍ വരാന്‍ സമ്മതിക്കില്ലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ഒരുസംഭവമുണ്ടായി ആയിടക്ക്. രാൈമുദായുടെ പടം ടീവിയില്‍ വന്നു. ഏതോ മീഡിയ ആരുമറിയാതെ ചെയ്തതാണത്. ഫണീദായുടെ ഭയം പോലെതന്നെ സംഭവിച്ചു. ഫണീദ തൂക്കിക്കൊന്ന പ്രതിയുടോെ ബന്ധുക്കള്‍ ചേര്‍ന്ന് രാമുദാക്കുംശിക്ഷ വിധിച്ചു. തന്റെ മകന്റെ അവസ്ഥ ഫണീദയെ വളരെയെറെ ദുഖിചപ്പിച്ചു. അങ്ങനെയിരിക്കുമ്പേോഴാണ് ചേതനയെ ആരാച്ചാരാക്കാന്‍ ഫണീദ തീരുമാനിക്കുന്നത്. ഇതെല്ലാവര്‍ക്കും ഒരു പുതിയ വാര്‍ത്തയായി. ഈയിടക്കാണ് ഈ വാര്‍ത്ത തന്റെ ചാനലിന് മാത്രം ലഭിക്കണമെന്ന ലഉദ്ദേശത്തോടെ സഞ്ജീവ് ഫണീദയുടെ വീട്ടിലെത്തുന്നത്. ഈ വാര്‍ത്ത തനിക്കു മാത്രം ലഭിക്കാന്‍ വേണ്ടി സഞ്ജീവ് ഫണീദക്ക് ധാരാളം പണവും വാഗ്ദാനം നല്‍കി. കൂടാതെ ചേതനയെ വിവാഹം കഴിക്കാനുള്ള ആഗ്രഹവും അയാള്‍ പ്രകടിപ്പിച്ചു. ഇത് ഫണീദയെ വളരെയധികം സന്തോഷിപ്പിച്ചു. എന്നാല്‍ അന്നു തന്നെഅയാൈള്‍ അവനളോട് അപുമര്യാദയായി പെരുമാറി. കൂടാതെ അയാളൊരു മോഷ്ടാവ് കൂടിയാണെോന്ന് ചേതകന മനസ്സിലാക്കി. എന്നാല്‍ അവള്‍ക്ക് അയാളോടൊപ്പം സഞ്ചരിക്കേണ്ട സാഹചര്യം വരലുന്നു. ഇതിനിടെ അയാള്‍ അങ്ങനെയായതിന്റെ കാരണം ചേതന മനസ്സിലാക്കുന്നു. അവള്‍ക്ക് അയാളോട് അനുകമ്പ തോന്നുന്നു. അങ്ങനെ അവര്‍ കൂടുതല്‍ അടുത്തു. ആയിടക്കാണ് പന്ത്രണ്ടു വയസ് മാത്രം പ്രായമുള്ള ഒരു കുഞ്ഞിനെ കൊന്ന ഒരാളെ തൂക്കിക്കൊല്ലാനുള്ള ഉത്തരവാദിത്വം ചേതനക്ക് ലഭിക്കുന്നു. അത് ഫണീദക്ക് വളരെ സന്തോേഷം നല്‍കുന്നതയാരുന്നു.എന്നാല്‍ ചില സംഘടനകള്‍ ചേര്‍ന്ന് അത് മാറ്റിവയ്ക്കുന്നു. കൂബടാതെ ചേതനയെ പിടിച്ചുലക്കുന്ന ഒരു സംഭവം കൂടിയുണ്ടായി. രാമുദ അവരെ വിട്ടു പോയി. കൂടാതെ സഞ്ജീവ് ഈ വാര്‍ത്തക്ക് വേണ്ടി മാത്രമാണഅ അവളിടെ കൂടെ നടന്നതെന്ന് ചേതന മനസ്സിലാക്കുന്നു. അതിനുശേഷം കുറച്ചു ദജിവസങ്ങള്‍ക്ക് ആ കുറ്റവാളിക്ക് വധശിക്ഷയില്‍ കുറഞ്ഞ ഒരു ശിക്ഷയുമില്ലെന്ന് കോടതി വിധിച്ചു. എല്ലാ സങ്കടങ്ങളില്‍നിന്നും മുക്തിന നേടാനുള്ള ഒരു മാര്‍ഗമായി ഫണീദ ഇതദിനെ കണ്ടു. എന്നാല്‍ ഇതിനെ എല്ലാം എതിര്‍ക്കുന്ന ഒരാളിണ്ടായിരുന്നു.ചേതനയുടെ അമ്മ. സ്വന്തം മകളെ ഒരു ആരാച്ചാരാക്കുന്നതിനെ ആ അമ്മ എതിര്‍ത്തു. എന്നാല്‍ ആ അമ്മയുടെ എതിര്‍പ്പൊന്നും വക വയ്ക്കാതെ ഫണീദ അവനളെ ഒരു ആരാച്ചാരാക്കാന്‍ തീരുമാനിച്ചു. അഇങ്ങനെ ആ കുറ്റവാളിയെ തൂക്കികൊല്ലുന്നതിനു 2 ദിവസം മുന്‍പ് ചേതന ആ കുറ്റവാളിയെ കാണാന്‍ ചെന്നു. അവിടെ വച്ച് അയാള്‍ സ്വന്തം അനിയനായ കാര്‍ത്തികിനെ വിവാഹം കഴിക്കാന്‍ ചേതനയോട് ആവശ്യപ്പെടുന്നു. അയാളോട് ഉത്തരം പറയാനാകാതെ ചേതന അവിടെനിന്നും തിരിച്ചുപോകുനു. അതുകഴിഞ്ഞ് ചേതനതന്നെ അയാളെ തൂക്കിക്കൊല്ലുന്നു. ഇതോടെ ചേതന ആദ്യത്തെ വനിതാ ആരാച്ചാര്‍ പദവിയിലേക്കെത്തുന്നു., അയാളുടെ ശവസംസ്കാര ചടങ്ങിന് കാര്‍ത്തികിനൊപ്പം ചേനയും പുോകുന്നു. അവിടെ നിന്ന് നടന്ന കാര്യങ്ങള്‍ വിളശദീകരിക്കാന്‍ സഞ്ജീവ് ചേതന സ്റ്റുഡിയോവിലേക്ക് കൊണ്ട്പോയി,. അവിടെ വച്ച് തന്നെ വഞ്ചിച്ചതിനുള്ള ശിക്ഷയും കൊടുത്തുകൊണ്ട് ചേതന തിരിച്ചുപോരുന്ൈനു. ഇതോടെ കഥയവസാനിക്കുന്നു.

    അപ്രതീക്ഷിതമായ ഒരവസാനമാണ് എഴുത്തുകാരി കഥക്ക് നല്‍കിയിരിക്കുന്നത്. ഈ കഥവായിക്കുമ്പേോള്‍ തന്നെ നമുൂക്ക് മനസ്സിലാകും ഒരു പുരുഷഖന് മാത്രമല്ല ഏതൊരു സ്ത്രീ വിചാരിച്ചാലും ഇത്തരമൊരു  ജോലി ചെയ്യാന്‍ കഴിയുമെന്ന്, ഉറച്ച വിശള്വാസത്തിന്റെ പ്രതീകമായ ചേനയിലൂടെ മനമുക്ക് കാണിച്ചുതരുന്നു. ലോകത്തിലെ മുഴുവന്‍ സ്ത്രീകളുടെയും പ്തരതിനിധഝിുയായിട്ടാണ് ചേതന ഈ കഥയില്‍ പ്രത്യക്ഷപ്പെടുന്നത്., ഇന്നത്തെക്കാലത്ത് സ്ത്രീകളും മുന്നോട്ട് വരുന്നുണ്ടെന്നതിന്റെ മുന്നോടിയായിട്ടാണ് ഈ കഥ രചിച്ചിരിക്കുന്നത്. കൂടാതെ ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള മീഡിയയുടെ കടന്നുക്കയറ്റവും ഇതില്‍ പരാമര്‍ചശിച്ചിട്ടുള്ള ഒരു കാര്യമാണഅ. ഓരോ സ്ത്രീക്കും ഒരുൂ ഉത്തമ മാതൃകയാണ് ചേതന. ഈ കഥ വായിക്കുന്ന ഓരോരുത്തരും ഈ കഥയുടെയും കഥാപാത്രങ്ങളുടെയുപം കഥാകൃത്തിുന്റെയും ആരാധകരാവുമെന്നതില്‍ യാതൊരു സംശയവുമില്ല. ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ നിന്നുള്ളതിനെക്കാള്‍ വ്യത്യസ്തമായ ഒരു അനുഭവസമ്പത്താണ് ഈ കഥയെനിക്കു സമ്മാനിച്ചത്. തീര്‍ച്ചയായും എല്ലാവരും വായിക്കേണ്ട ഒരു പുസ്തകം തന്നെയാണിത്.


....................................................                                                                                        
ചൈതനൈ.വി.ടി(10G-2016-17ബാച്ച്)     
.....................................................