പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ "PLAYING IT MY WAY" എന്ന പുസ്തകം ആണ് ഞാന്‍ ഇവിടെ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നത്. ലോകത്തേറ്റവും ആരാധകരുള്ള ക്രക്കറ്റ് താരം,തന്റെ പതിനാറാം വയസ്സിലെ അരങ്ങേറ്റത്തെകുറിച്ചും വികാരഭരിതമായ വിടവാങ്ങലിനെക്കുറിച്ചുമെല്ലാം ആദ്യമായി ഈ പുസ്തകത്തിലൂടെ തുറന്നു പറയുന്നു.
മറ്റൊരു കളിക്കാരനിലും ജനങ്ങള്‍ ഇത്രമാത്രം പ്രതീക്ഷകള്‍ അര്‍പ്പിച്ചിട്ടില്ല;മറ്റൊരു കളിക്കാരനും ഇത്രയും കാലം ഇത്രയും ഉന്നതമായി കളിച്ചിട്ടുമില്ല. പരിക്കുകളുടെയും തിരിച്ചടികളുടെയും കാലങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം അദ്ദേഹത്തൊടൊപ്പം നിലക്കോണ്ടു. വേദനകളില്‍ ഒരുമിച്ച് തേങ്ങി,നേട്ടങ്ങളി ഒന്നിച്ച് ആറാടി.ഒടുവില്‍ ഏറ്റവുമധികം റണ്ണുകളുടെയും സെഞ്ച്വറികളുടെയും റെക്കോഡുകള്‍ സ്വന്തമാക്കി.സച്ചിന്‍ വിടവാങ്ങിയപ്പോള്‍ രാജ്യമൊന്നടങ്കം തേങ്ങി. കളിക്കളത്തിനകത്തേയും പുറത്തേയും മാന്യമായ പെരുമാറ്റംകൊണ്ട് ഹൃദയങ്ങള്‍ കീഴടക്കിയ സച്ചിനെ രാജ്യത്തിലെ പരമോന്നത ബഹുമതിയായ ഭാരത്രത്നം നല്‍കി രാഷ്ട്രം ആദരിച്ചു. തന്റെ ജീവിതത്തിലെയും കരിയറിലെയും നേട്ടങ്ങളെയും കോട്ടങ്ങളെയും കുറിച്ച് സച്ചിന്‍ തുറന്നെഴുതുന്ന ഈ പുസ്തകം ക്രിക്കറ്റ് പ്രേമികള്‍ക്കും വായനാകുതുകികള്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ കഴിയും. ജീവിതത്തില്‍ നാമോരോരുത്തരും പിന്തുടരേണ്ട അര്‍പ്പണബോധത്തിന്റെയും സത്യസന്ധതയുടെയും രാജ്യസ്നേഹത്തിന്റെയും നേര്‍ക്ക് പിടിച്ച കണ്ണാടിയാണ് ഈ കൃതിയെന്നി നിസ്സംശയം പറയാന്‍ സാധിക്കും.
ഈ പുസ്തകം സച്ചിനോട് തന്റെ പിതാവ് വളര്‍ന്നുകൊണ്ടിരിക്കേ എപ്പോഴും പറഞ്ഞുക്കൊണ്ടിരുന്ന വാക്കുകള്‍ എന്ന് പറഞ്ഞാണ് തുടങ്ങുന്നത്. "ജീവിതം ഒരുു പുസ്തകം പോലെയാണഅ. അതിന് ഒരുപാൈടു സര്‍ഗ്ഗങ്ങളുണ്ട്. അതില്‍ ഒരുപാടു പാഠങ്ങളുമുണ്ടാകും. അത് നാനാതരം അനുഭവങ്ങളാല്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. വിജയത്തിനും പരാജയത്തിനുമിടയില്‍ ആടിക്കൊണ്ടിരിക്കുന്ന ഒരു പെന്‍ഡുലത്തോടു സദൃശ്യത പുലര്‍ത്തുന്ന അത് പരമാര്‍ഥത്തില്‍ രണ്ടതിരുകളാണഅ. സന്തോഷവും ദുഖവും". ഇതാണ് വാക്കുകള്‍.
മുംബൈയിലെ ബാന്ദ്രാ ഈസ്റ്റില്‍ വളരെയധികം ഇഴയടുപ്പമുള്ള ഒരു മഹാരാഷ്ട്രാ കുടുംബത്തിലാണ് സച്ചിന്‍ ജനിച്ചത്. എഴുത്തുകാരുടെ സഹകരണ സംഘത്തിന്റെ റസിഡന്‍ഷ്യല്‍ കോളനിയായ സാഹിത്യ സാഹവാസ് കോളനിയിലാണ്സച്ചിന്റെ കുടുംബം താമസിച്ചിരുന്നത്. നാലുമക്കളില്‍ ഒരുവനായിരുന്നു സച്ചിന്‍. രണ്ടു ജ്യോഷ്ഠന്മാരും ഒരു സഹോദരിയും. കുടുംബത്തിലെ ഏറ്റവും ഇളയതായിരുന്നു സച്ചിന്‍. സച്ചിന്റെ പിതാവ് രമേഷ് ടെണ്ടുല്‍ക്കര്‍ അറിയപ്പെടുന്ന ഒരു മറാത്തി കവിയും നിരൂബപകനും അധ്യാപകനുമായിരുന്നു.മാതാവായ രജനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥയും.
ആരും കൊതിച്ചു പോകുന്ന കുട്ടിക്കാലമാണഅ സച്ചിന്റേത്. 1971-ലാണ്സച്ചിനും കുടുംബവും സാഹിത്യസഹവാസിലേക്ക് താമസം മാറ്റിയത്. അവിടെ സച്ചിന്‍ വളരുന്ന കാലത്ത് ധാരാളം കെട്ടിടങ്ങളുടെ നിര്‍മ്മാണം നടക്കുന്നുണ്ടായിരുന്നു. ആ നിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ സച്ചിനും കൂട്ടുകാര്‍ക്കും അയല്‍പക്കത്തുള്ളവരെ ഏതെങ്കിലുമൊക്കെ കെണികയില്‍ വീഴ്ത്താന്‍ പറ്റുന്ന അനവധി അവസരങങ്ങളൊരുക്കി. മണലില്‍ കുഴിക്കുഴിച്ച് മുകളില്‍ പേപ്പറിട്ട് ആളുകളെ വിടളിച്ചു വരുത്തി കുഴിയില്‍ ചാടിക്കുന്നത് അവരുടെ ഒരു ശീലമായിരുന്നു.
28 അദ്ധ്യായങഅഹളിലായാണ് സച്ചിന്‍ തന്റെ ഈ ആത്മകഥ നമുക്ക് മുന്നില്‍ അവതരിക്കുന്നത്. എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ പുസ്തകം.
.............................................
അഭിജിത്.പി(9Q-2016-17ബാച്ച്)
.............................................
No comments:
Post a Comment