മോഴികുന്നത്ത് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട് എഴുതിയ ഖിലാഫത്ത് സ്മരണകള്‍ എന്ന പുസ്കതം ഹൃദയ സ്പര്‍ശിയായ ഒരു ആത്മകഥയാണ് . മൊഴികുന്നത്ത് 1897ല്‍ ഷൊര്‍ണൂരിനടുത്ത് ചെര്‍പ്പുളശ്ശേരിയിലെ മൊഴിക്കുന്നത്ത് മനയില്‍ ജനിച്ചു . ഇദ്ദേഹം ഖിലാഫത്ത് സ്മരണയെപോലെ പല പ്രശസ്ത പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് . കാവ്യാസ്വാദകന്‍ , നിരൂപകന്‍ എന്നീ നിലകളില്‍ ധാരാളം അനുമതികള്‍ ലഭ്യമായിട്ടുണ്ട് .
ഇദ്ദേഹത്തിന്റെ കൃതികളില്‍ വളരെ വ്യത്യാസം ഉണ്ട് . ഏതൊരു സാധാരണക്കാര്‍ക്കും മനസ്സിലാവുന്ന ലളിത ഭാഷയിലാണ് 'ഖിലാഫത്ത് സ്മരണകള്‍' അവതരിപ്പിച്ചിട്ടുള്ളത് . എത്രയോ നീണ്ടുകിടക്കുന്ന കഥ നമുക്ക് വായിക്കുവാന്‍ വേണ്ടി ചെറിയ തോതില്‍ അവതരിപ്പിക്കുന്നു . ഈ പുസ്തകത്തില്‍ പറയാന്‍ മാത്രം കഥാപാത്രങ്ങള്‍ ഇല്ലതാനും . എന്നാല്‍ അദ്ദേഹം എഴുതിയ ഓരോ ഘട്ടങ്ങളിലും വ്യത്യസ്ത രീതികളാണുള്ളത് .
1921ല്‍ മലബാര്‍ കലാപത്തിന് സാക്ഷിയാവുകയും പീഡനങ്ങള്‍ക്കിരയാവുകയും ചെയ്ത മോഴികുന്നത്തിന്റെ അനുഭവ സ്മരണയാണീ പുസ്തകം .
1921ലെ ലഹള വള്ളുവനാട്ടിലേക്ക് പടരാതിരിക്കാന്‍ പ്രയത്നിച്ച മോഴികുന്നത്ത് അന്ന് അറസ്റ്റിലായി . പിന്നീടുള്ളത് അറസ്റ്റിനെ തുടര്‍ന്ന് അദ്ദേഹം അനുഭവിച്ച ക്രൂരമായ മര്‍ദ്ദനങ്ങളും തുടന്നുള്ള പീഡനങ്ങളേയും ചേര്‍ത്തുള്ള രചന . സാധാരണ ഖിലാഫത്തു വിപ്ലവം മാപ്പിള വിപ്ലവമായി അറിയപ്പെടും . ഒരു തെറ്റു ചെയ്തിട്ടില്ലങ്കില്‍ പോലും ബ്രഹ്മദത്തനെ കേസില്‍ പ്രതിയാക്കുകയും ചെയ്യുന്നു . എന്നാല്‍ അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്യും . മോഴികുന്നത്ത് ബ്രഹ്മദത്തനെ അറിയാത്തതോ വിശ്വസിക്കാന്‍ പ്രയാസമായതോ ആയ സംഗതികള്‍ ഒന്നും അദ്ദേഹം ഇതില്‍ അവതരിപ്പിച്ചിട്ടില്ല . മോഴികുന്നത്ത് തന്റെ മറക്കാന്‍ പറ്റാത്ത കാര്യങ്ങള്‍ പോലും ഖിലാഫത്ത് സ്മരണയില്‍ എഴുതിയിരിക്കുന്നു . തന്റെ അമ്മയുടെ മരണവും മരണശേഷവുമായി കാര്യങ്ങള്‍ . ഈ പുസ്തകം നമ്മുടെ സാമൂഹ്യപാഠത്തിനെ ഒരു സഹായം കൂടിയാകും . ഏഴെട്ടു കൊല്ലം കഴിഞ്ഞപ്പോള്‍ ഖിലാഫത്ത് അവസാനുച്ചു . ഈ പുസ്തകത്തില്‍ നമ്മുടെ പട്ടാമ്പിയിലും പെരിന്തല്‍മണ്ണയിലും നടന്ന പല സംഭവങ്ങളും പറയുന്നുണ്ട് . വളരെയധികം കഥകള്‍ അടങ്ങിയ ഒരു പുസ്തകമാണിത് . ഖിലാഫത്ത് സ്മരണ എഴുതിയതുമായ ഈ പ്രശസ്തനും ഏവര്‍ക്കും പ്രിയങ്കരനുമായ മോഴികുന്നത്ത് 1964ല്‍ ജൂലായ് 26ന് അന്തരിച്ചു . നമ്മുടെ മോഴികുന്നത്തിനെ ഈ പുസ്തകം എപ്പോള്‍ വേണമെങ്കിലും എടുത്തു വായിക്കാന്‍ സാധിക്കും . അങ്ങനെ ഇദ്ദേഹം നമ്മുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കട്ടെ .
..............................................
ബിന്‍സി.കെ(10P 2016-17 ബാച്ച്)
.............................................
No comments:
Post a Comment