Wednesday, 8 February 2017

അമ്മയെ കാണാന്‍

  ഞാന്‍ പ്രശസ്ത സാഹിത്യകാരന്‍ പുനത്തില്‍ കുഞ്ഞബ്ദുള്ള എഴുതിയ അമ്മയെ കാണാന്‍ എന്ന കൃതിവായിച്ചു.
                            അമ്മയോടുള്ള സ്നേഹത്തിന്റെ പുറത്തിന്റെ അമ്മയെ തേടി  സ്വര്‍ഗ്ഗം വരെ പോകുന്ന ഒരു കുട്ടിയുടെ കഥയാണിത്.ഈ കഥയില്‍ കേന്ദ്രകഥാപാത്രം 9വയസ്സുള്ള ഒരു കുട്ടിയാണ് അവന്റെ അച്ചന്‍ ക്രിമിനല്‍ വക്കീല്‍ രാമനാഥന്‍ അവന്റെ അമ്മ ദേവി, സ്വര്‍ഗ്ഗത്തിലെ  ദൈവദൂദന്‍ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
                     തന്റെ അമ്മ മരിച്ചെന്നു കരുതി അമ്മയെ തേടി സ്വര്‍ഗ്ഗ കവാടത്തിന്റെ പടിവരെ ചെന്നെത്തുന്ന  പിഞ്ചുബാലന്റെയും  അവന്റെ കഥക്കേള്‍ക്കുന്ന ദൈവദൂദന്റെ സംഭാഷണത്തിലൂടെ ആണ് ഈ കൃതിയുടെ ഗതി നിര്‍മ്മിക്കപ്പെടുന്നത്. അച്ചന്റെ ക്രൂരത അമ്മയുടെ സ്നേഹവും ദൈവദൂദനോടു  വിവരിക്കുന്നതിനോടൊപ്പം സ്വര്‍ഗത്തിലെ കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്യുന്നു. ഭാവിയില്‍ നടക്കുന്ന  അനീതിക്കും അസമത്തവത്തിനും എതിരെ പ്രതികരിക്കുന്നുണ്ട് ഇവന്‍. സ്വര്‍ഗ്ഗത്തെയും ന്യായീകരിക്കുകയും ചെയ്യുന്നു. കഥാവസാനത്തില്‍ ഞാന്‍ അമ്മയെ തേടിയില്ല പിരിയാനാണ് സ്വര്‍ഗ്ഗത്തില്‍ എത്തിയിരിക്കുന്ന ഞാന്‍ അച്ചനെ മനസ്സിലാക്കുന്നു. 
                               'സ്നേഹമില്ലാത്ത ജീവിതം മരണത്തിന് തുല്ല്യമാണ് ' ഇതു പറഞ്ഞിരിക്കുന്നത് അഹിംസാവാദിയും ഇന്ത്യയുടെ രക്ഷകനുമായ മഹാത്മാഗന്ധിയാണ്. ഇക്കാര്യ വളരെ ശരിയാണ് അമ്മയോടുള്ള സ്നേഹത്തിന്റെ  പുറത്ത് സ്വര്‍ഗത്തില്‍ എത്തിച്ചേര്‍ന്ന ഒരു 9 വയസ്സുകാരന്റെ കഥയാണിത്. അമ്മയെ മാത്രമല്ല തന്റെ ക്രൂരനായ അച്ചനേയും  വീട്ടിലെ വേലക്കാരനെയും ലോകത്തിലെ മുഴുവന്‍ കറുത്ത വരെയും അവന്‍ സ്നേഹിക്കുന്നു.
                                              മരണാനന്തര ജീവിതത്തിന്റെ പുതിയ തരത്തിലുള്ള ഒരാവിഷ് കാരമാണ് ഈകൃതിയിലൂടെ നാം കാണുന്നത്. കിങ്കിരന്‍മാരും, ദൈവദൂതനും . മരണപുസ്തകവും ,ഹളാമാകുന്ന പേനയും അടക്കം വളരെ വ്യത്യസ്ത്തവും രസകരവുമായ അവതാരണരീതിയാണ്  പുനത്തില്‍  ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. തന്റെ ലളിതമായ  ഭാഷയും ശൈലിയും  ഉപയോകിച്ച് ഈ കൃതിയെ കൂടുതല്‍ മനോഹരമാക്കുകയാണ് കഥാകൃത്ത്.
                                         
                                    ഒരു കുഞ്ഞ് ജനിക്കുന്ന തോടെ അതിലും മഹത്വമേനിയ ഒരാള്‍ ജനിക്കുകയാണ് ആരാണെന്നോ അമ്മ ഒരു ചൈനീസ് പഴമൊഴിയാണിത്.ഇത് അര്‍ത്ഥവത്താകുന്നതരത്തക്കുന്നതരത്തില്‍ ആണ്ഈ കൃതിയുടെ രചന. അമ്മ എന്നാല്‍ സഹനത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമാണ്. തന്റെ അമ്മയെ ജീവനു തുല്യം സനേഹിക്കുന്നതും 9 വയസ്സുള്ള കുട്ടിയും.തന്റെ അമ്മയുടെ രീതി കളും  സ്വഭാവസവിശേഷതകളും. അമ്മക്ക് അച്ഛനോടുള്ള കയററ്റ സ്നേഹവും ആ മകനില്‍ സ്നേഹം ഉണ്ടാകുന്ന പ്രധാന ഘടകങ്ങള്‍. ഭര്‍ത്താവിന്റെ ആട്ടും തുപ്പും അപമാനിക്കലും സഹിച്ച് തന്റെ മകനായ  ജീവിതം മാറ്റിവെച്ച അമ്മ തന്നെയാണ് എന്നെ സംബന്ധിച്ച് ഈ കൃതിയിലെ ഒരു നല്ല കഥാപാത്രം.
                                 സ്നേഹമില്ലാത്ത ജീവിതം ഇലകളും പഴങ്ങളുമില്ലാത്ത മരത്തിന് സമാനമാണ്. ഉറുതു കവിതയായ ഖലീല്‍ ജിബ്രാന്റെ  വാക്കുകളാണിവ . സ്നേഹിക്കാന്‍ നല്ല  ഒരു ഭാര്യയും മകനും ഉണ്ടായിട്ടും അവരെ വേദനിപ്പിക്കുന്ന ഒരു കഥാപാത്രമാണ് രാമന്ഥന്‍ വകീല്‍ . അദ്ദേഹത്തിന്റെ ജീവിതം ഇലകളും പഴങ്ങളും ഇല്ലാത്ത മരണത്തിനും തുല്യമാണ് . കരുണാമയിയും  സ്നേഹസമ്പന്നയുമായ ഭാര്യയെ പുറത്താക്കി . സൗന്ദര്യത്തിനും  പ്രാധാന്യം നല്‍കി മറ്റൊരാളെ വിവാഹം കഴിക്കുന്ന ഈ കഥാപാത്രം  ക്രരതയുടെ പര്യാപ്തമാണ് . ഈ കൃതിയിലെ മറ്റൊരു കഥാപാത്രമായ  ദൈവത്തെ  പറ്റിയുള്ള മനുഷ്യ സാങ്കല്‍പ്പത്തിന്റെ  നിന്നും തീര്‍ത്തും വ്യത്യസ്ഥനാണ്. യാന്ത്രിക ജിവിതത്തിന്റെ ആവര്‍ത്തന വിരസതയില്‍ വളര  വ്യാകുലനാണ് ഈ കഥാപാത്രം എങ്കിലും സ്നേഹമുള്ള ജീവിതം നല്‍കുന്ന ഒരു വ്യക്തിയാണ് സ്വര്‍ഗ്ഗ കവാടത്തില്‍
എത്തിയ കുട്ടിയോടുള്ള അയാളുടെ സമീപനം ഇതിനു ഉദാരണമാണ്. ഈ കൃതിയില്‍ ചൂണ്ടികാട്ടാവുന്ന നന്മയുടെ പ്രതീകങ്ങളില്‍ ഒന്നാണ് ഈ കഥാപാത്രം.
                      ബാഹ്യമായി മാതൃസ്നേഗത്തെ പറ്റിപറയുന്ന കൃതിയുടെ നീളം കഥാകൃത്ത് വര്‍ണ വിവേജനത്തെ ചൂണ്ടികാട്ടുന്നു . അച്ഛനെ അമ്മയോടുള്ള ഇഷ്ഠക്കുറവിനും വേലക്കാരന്റെ ദൈന്യത്തിനറിഞ്ഞ നോട്ടത്തിനും ആഫിക്കയിലെ കറുത്തവര്‍കകാരുടെ ദുഃഖത്തിനും കഥാകൃത്ത് നല്‍കുന്ന ഏകഉത്തരം വര്‍ണവിവേജനം ആണ്. ഒരോ സമയം സ്നേഹത്തേയും വര്‍ണവിവേജനത്തിനെതിരെയും വിരല്‍ ചൂണ്ടുന്ന ഈ കൃതി മികച്ച ഒരു സമാഹാരമാണ്.

                                                                          
..........................................................
ഋത്വിക് കാളിദാസ്.എം(10M-2016-17 ബാച്ച്)
...........................................................

No comments:

Post a Comment