മലയാളിക്ക് അന്നും ഇന്നും പ്രിയങ്കരിയായ സുഗതകുമാരിയുടെ അനുഭവങ്ങളാണ് മേഘം വന്നു തോട്ടപ്പോള്‍ എന്ന ഈ ഔഷധം. സാധാരണയായി കവിതകള്‍ മാത്രം എഴുതാറുള്ള കവിയത്ര തന്റെ ജീവിതത്തിന്റെ ഒാര്‍മ്മകളാണിതില്‍ പങ്കിടുന്നത്. എന്നാല്‍ ഇവിടെയും കവിതയെ ഉപേക്ഷിച്ചിട്ടില്ല സുഗതകുമാരി ഈ ഔഷധത്തിന്റെ പല കൂട്ടുകള്‍ക്കും കവിതാശകലങ്ങള്‍ ഉണ്ട്. സ്വന്തം കണ്ണുകള്‍ പോലയാണ് സുഗതകുമാരി തന്റെ കവിതകളെ കൂടെ കൊണ്ട് നടത്തുന്നത്.
ഏതൊര്യ വായനാകാരനേയും അധിലളിതമായ വാക്ക്യങ്ങളിലൂടെ ഈ പുസതകം ആകര്‍ഷിക്കുന്നു. കവിതകള്‍ എഴുതുന്ന ഒരു വ്യക്തി അര്‍ഥങ്ങള്‍ ഉപമകളിലൂടെയാണ് അവതരിപ്പിക്കുന്നത് പതിവാണ്. എന്നാല്‍ ഈ പുസ്തകത്തില്‍ എന്നെ അത്ഭുതത്തിലാഴ്ത്തിയത് ഇവിടെ ഉപമകളില്ല എന്നതാണ്.
എഴുത്തുകാരി നമ്മളോട് ചോദിക്കുകയാണ് 'സ്നേഹത്തിന്റെ നിറം എന്താണ്?,മുലപ്പാലു പോലെ വെളുത്തതാണോ? പ്രണയം പോലെ ചുവന്ന്തുടുത്തതാണോ? അന്തിക്ക് തളര്‍ന്നു വീഴുമ്പോള്‍ ചുണ്ടത്ത് ഇറ്റിചു തരുന്ന തീര്‍ത്ഥം പോലെ, ഇറ്റിവിഴുന്ന കണ്ണ്നീരുപോലെ നിറമില്ലാതാണോ,' എന്നെ ഏറെ ആകര്‍ഷിച്ചതും ചിന്തിപിച്ചതും ഈ ചോദ്യങ്ങളാണ്. സുഗതകുമാരിയുടെ ഈ ഔഷധത്തിന്റെ ചാരുമുഴുവന്‍ സേവിച്ചിട്ടും എനിക്കറിയില്ല. സ്നേഹത്തിന്റെ നിറം എന്തെന്ന്. ഒരു പക്ഷേ ഈ ചോദ്യത്തിന് എന്റെ ജീവിതത്തിലെ മറ്റെന്തെങ്കിലും ഉത്തരം തന്നേക്കാം.
ഈ സമാഹാരത്തില്‍ പ്രമേയം എന്ന് എടുത്തു പറയാന്‍ ഒരു വിഷയം ഒറ്റയ്ക്കില്ല. പലതും ഒത്തു ചേര്‍ന്ന ശ്രേണിയാണിത്. സന്തോഷം,ദുഖം,അത്ഭുതം,ദയ ,പ്രണയം,കവിതയുടെ ശക്തി, ഇന്നത്തെ പുതുതലമുറ,കാരുണ്യം,സഹജീവിസ്നേഹം,ഗൃഹ ദുരത്വ ഒാര്‍മ്മകള്‍, നാം നേടേണ്ട നേട്ടങ്ങള്‍,ദാനം,അഴിമതി,പ്രകൃതി എല്ലാം കൂടിചേരുന്ന ഒന്നാണ് ഈ സമാഹാരം. അഴിമതിയുടെ ഏറ്റവും വൃത്തിക്കേട്ട മുഖം എഴുതിക്കാട്ടുന്നു 'ഒറീസയിലെ പോലെ ഇവിടേയും' എന്ന ഭാഗം. ദാരിദ്ര നിര്‍മാര്‍ജനത്തിന്റെ പേരില്‍ ഒട്ടും വിഷണമില്ലാതെ ഇന്ത്യാ ഗവണ്‍മെന്റെ് ഒറീസയിലെ ഒരു ഗ്രാമത്തെ കൊടും പട്ടിണിയിലാക്കിയ സത്യം ഞെട്ടലോടെയാണ് ഞാല്‍ വായിച്ചത്. ജനാദിപത്യത്തിന്റെ വസ്ത്രത്തിലെ ഒരു അഴുക്കും കൂടിയായി അത്മാറിയിരുന്നു.
മേഘവും,ബിസ്മില്ലാഖാനും,പമ്പാനദിയിലെ ഒളങ്ങളും,ആന്മുളയപ്പനും,വഞ്ചിപാട്ടും,ദയയും,സ്നേഹവും,കാരുണ്യവും അതിലോക്കെ ഉപരി കവിതയും കഥാപാത്രങ്ങളായി ഇതില്‍ എനിക്ക് ദൃഷ്ടിപതിപ്പിക്കാന്‍ സാധിച്ചു. കേവലം എന്നും നാം കരുതുന്ന പലതും ഇതിലെ കഥാപാത്രങ്ങളാണ്. ഇവിടെ എഴുത്തുകാരി സഞ്ചരിച്ചുതീര്‍ത്ത അനുഭവ പാദകളാണ് ഇതിന്റെ ഉറവിടങ്ങള്‍ . ജീവിത താളുകള്‍ സ്വര്‍ണംപൂശിയ,രത്നങ്ങള്‍പതിച്ച തൂലികൊണ്ട് സുഗതകുമാരി ഹൃദയത്തില്‍ കുരിച്ചിട്ട ഒാര്‍മകള്‍ എന്റെ വായനയിലേക്കുള്ള ഒരു ഔഷധമായി മാറി.
............................................. ഹരിത.പി (10-P-2016-17 ബാച്ച്)
...........................................
No comments:
Post a Comment