Tuesday, 7 February 2017

കീഴടങ്ങേടി വരുന്നവന്റെ ദാരുണത

                                            
                                                           മരണം പവിത്രവും ഉദാത്തവും ജീവിതം നിന്ദ്യവും നിഷിദ്ധവുമായി മാറുന്നതിന്റെ ഇരുണ്ട കാഴ്ചകല്‍ തെളിയുന്ന "സുകൃതം" എന്ന ചലചിത്രത്തിന്റെ തിരക്കഥ.ദൈവത്തിന്റെ സൂക്ഷിപ്പിലേക്ക് വാഴ്വിന്റെ വീടാക്കടങ്ങള്‍ ഇ‍ഷ്ടദാനം നല്‍കി മൃത്യുവിന്‍ മുന്നില്‍ നിരുപാധികം കീഴടങ്ങേടി വരുന്നവന്റെ ദാരുണത പ്രമേയവിഷയമാകുന്ന രചന.

                      ഈ തിരക്കഥയിലെ പ്രധാന കഥാപാത്രങ്ങളാണ് രവി,രാജേന്ദ്രന്‍,മാലിനി.ജീവിതത്തിന്റെ സങ്കടനിമിഷങ്ങളിലൂടെ മരണം വരെ സഞ്ചരിക്കാന്‍ ജിീവിതത്തെ ബലിയര്‍പ്പിച്ച ഒരാളാണ് രവി. അര്‍ബുധ രോഗത്തിന് ഇരയാവുകയും ഇനിയൊരിക്കലും ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ കഴിയില്ലെന്നും ഉണ്ടായ ഉറപ്പോടെ തന്റെ വിശ്വസ്ത സുഹൃത്തായ രാജേന്ദ്രനിലേക്ക് അവളെ മരണം വരെ അവന്റെകൂടെ കഴിയാന്‍  പ്രേരിപ്പിക്കുകയാണ് രവി.ഇത് വിസമ്മതിക്കുന്ന മാതലിനിയെ രാജേന്ദ്രന്റെ സഹായത്താല്‍ അവളെ സമ്മതിപ്പിക്കുന്നു.തന്നെ അവള്‍ വിട്ടുപിരിയുതില്‍ രവിക്ക് സങ്കടമുണ്ടെങ്കിലും അവന്‍ മൃത്യവിന് കീഴ്പ്പെട്ടാല്‍ അവള്‍ ഒറ്റയ്ക്കാകുമെന്ന് ഭയന്ന് കൊണ്ടാണ് അവന്‍ അവളെ ​​​ഏല്‍പ്പിക്കുന്നത്.പക്ഷെ ജീവിതം അവനെ നയിച്ചത് മറ്റൊരു പാതയിലൂടെയാണ്.അവന്റെ രോഗം സുഖപ്പെടുകയും അവന്‍ ആഗ്രഹിക്കുകയും ചെയ്തപ്പോഴേക്കും ഏല്‍പ്പിക്കപ്പെയാള്‍ അധികാരം സ്ഥപിച്ചു കഴി‍ഞ്ഞിരുന്നു.ഇതറിഞ്ഞ രവി രാജേന്ദ്രന്റെയട‌ുത്ത് ചെന്ന് പറ‍ഞ്ഞ് തിരികെ നടക്കുന്നു.പിറ്റെ ദിവസം അച്ചടിച്ചുവീഴുന്ന പത്രത്തില്‍ രവിയുടെ ചിത്രത്തോടൊപ്പം രവിശങ്കര്‍ നിര്യാന്തനായിഎന്ന വാര്‍ത്തയും.

               രോഗത്തെ ഭയന്ന് തന്റെ ഇണയെ മറ്റൊരാള്‍ക്ക് നല്‍കി തന്റെ ജീവിതം ബലികഴിക്കേണ്ടിവന്ന രവി എന്ന കഥാപാത്രത്തിന്റെ ജീവിതം.......
.............................................................
  -ശഹന ജബിന്‍.ഇ.ടി. (10-H-2016-17ബാച്ച്)
.............................................................

                                            
                                                                         

1 comment:

  1. Play Free Slots Online For Fun in 2021 - Shootercasino.com
    The free 제왕카지노 games from all 1xbet korean over the world are available to play for free and for real money right here on the website. If 온카지노 you like playing real-money slots,

    ReplyDelete