Wednesday, 8 February 2017

വായനാക്കുറിപ്പ്:- "ആടുജീവിതം"

                                                       
                                                       
                                                    
 ഞാന്‍ വായിച്ച പുസ്തകങ്ങളില്‍ എന്നെ ഏറ്റവുമതികം സ്വാധീനിച്ച ഒന്നാണ് ബെന്യാമിന്റെ ആടുജീവിതം.പത്തനംതിട്ട ജില്ലയിലെ കുളമ്പ സ്വദേശിയായ യുവ എഴുത്തുകാരനാണ് ബെന്യാമിന്‍. പ്രവാസിജീവിതത്തില്‍ നജീബ് എന്നൊരു യുവാവ് അനുഭവിച്ച യത്ഥാര്‍ത്ത യാതനകളെയാണ് ബെന്യാമിന്‍ ഈ നോവലിലൂടെ വരച്ചുകാട്ടുന്നത്. ഈ നോവലാണ് ബെന്യമിന്‍ എന്ന യുവ എഴുത്തുകാരനെ പ്രശസ്തനാക്കിയത്. നജീബ് എന്ന ഒരു യുവാവ് അനുഭവിച്ച യഥാര്‍ത്ഥ ജീവിതാനുഭവങ്ങളാണ് ഇത് എന്ന് വിശ്വസിക്കാന്‍ ഒരു മനുഷ്യനും കഴിയില്ല . കഥയായിട്ടില്ല , ഭാഗ്യവാന്മാരെന്ന് നാം കരുതാറുള്ള പ്രവാസികള്‍ അനുഭവിക്കുന്ന തീരാദു:ഖങ്ങളും നാടും വീടും ഉപേക്ഷിച്ച് ആ ചുട്ടു പൊള്ളുന്ന മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി അവര്‍ക്ക് മിച്ചം വരുന്നത് എത്രമാത്രമാണ് എന്നും നമുക്ക് ഈ നോവലില്‍ കാണാന്‍ കഴിയുന്നു .
                    
     നാട്ടില്‍ വെറുമൊരു മണല്‍വാരല്‍കൊണ്ട് ജീവിച്ചിരുന്ന നജീബ് , ജീവിതത്തിലെ ബുദ്ധിമുട്ടുകള്‍ അറിയാന്‍ തുടങ്ങിയപ്പോള്‍ ഗള്‍ഫിലേക്ക് യാത്ര തിരിച്ചത് ഒരുപാട് സ്വപ്നങ്ങളോടെയായിരുന്നു . വൃദ്ധയായ ഉമ്മയെയും ഗര്ഡഭിണിയായ ഭാര്യയെയും ഉപേക്ഷിച്ച് ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലേക്ക് യാത്രതിരിക്കുമ്പോള്‍ അവനോടൊപ്പമുണ്ടായിരുന്നത് ഹക്കീം എന്നൊരു കൗമാരപ്രായക്കാരനായിരുന്നു. ജീവിതപ്രാരാബ്ദങ്ങളറിയാത്ത ഹക്കീമിന്റെ മേല്‍ നോട്ടവും നജീവബിനായിരുന്നു. അങ്ങനെ അവര്‍ യാത്ര തിരിച്ചു. സ്വന്തം വീടും പിറന്ന നാടും ഉപേക്ഷിച്ച് ഗള്‍ഫ് എന്ന സ്വപ്നഭൂമിയിലേക്ക്...

      ബോംബെ വഴി അവര്‍ ഗള്‍ഫ് എയര്‍പോര്‍ട്ടില്‍ ചെന്നിറങ്ങി. ഇനി മുതല്‍ തങ്ങഹളുടെ മേല്‍ അധികാരം വഹിക്കുന്ന അര്‍ബാബ് അഥവാ അറബിയെയും കാത്ത് അവര്‍ അവിടെ നിന്നു. തങ്ങള്‍ ചെന്നുചേരാനിരിക്കുന്ന കമ്പനിയെയും അവിടുത്തെ സുഖസൗകര്യങ്ങളെയും സ്വപ്നം കണ്ടുകൊണ്ടുള്ള ആ കാതുനില്‍പ്പിന് വളരെ സുഖമുണ്ടായിരുന്നു. നിമിഷനേരത്തിനുള്ളില്‍ ഒരു അര്‍ബാബ് വന്ന് അവരെ കൂട്ടികൊണ്ട് പോയി.
 അപ്പോള്‍  ആ അര്‍ബാബിനോട് ബഹുമാനമായിരുനൈ്നു ഹക്കൂീമിനും നജീബിനും തോനൈ്നിയത്. പഴയ തുരുമ്പുപിടിച്ച ഒരു വാഹനത്തില്‍ കയറ്റിക്കൊണ്ടുപോകുമ്പോഴും അവര്‍ക്ക് വലിയ പ്രതീക്ഷയായിരുനൈ്നു. പക്ഷെ, തങ്ങളെ കൂട്ടിക്കൊണ്ടേകേണ്ടിയിരുന്ന അര്‍ബാബല്ല  ഇത് എന്ന സത്യം വര്‍ മനസ്സിലാക്കിയപ്പോഴേക്കും അവര്‍ക്ക് നഷ്ടപ്പെടാനുള്ളതെല്ലാം നഷ്ടപ്പെട്ടു കഴി്ഞഇരുന്നു.

   അവരുടെ പ്രതീക്ഷയെല്ലാം തട്ടിമാറ്റിക്കൊണ്ട് അര്‍ബാബ് ഹക്കീമിനെ ഒരു വീട്ടിലേക്ക് കൊണ്ടുപോയി. നജീബിനെ മറ്റൊരു അര്‍ബാബിന്റെയടുത്തേക്കും. നജീബ് അര്‍ബാബിനെയും അവിടെത്തെ വീടും കണ്ട് ഞെട്ടി. വീടല്ല, ആടുകേന്ദ്രം. ഗള്‍ഫിലെം സുഖജീവിതം സ്വപ്നം കണ്ടുവന്ന നജീബിന്ഫറെ ദുഖജീവിതം അവനുിടെ തുടങ്ങുകയായിരുന്നു. അവിടുത്തെ ആടുകളെയും ഒട്ടകങ്ങളെയും നോക്കലായിരുന്നു നജീബിന്റെ ജോലി. തനിക്ക് കൂട്ടായി മറ്റൊരു മനുഷ്യനുമുണ്ടായിരുന്നു. പക്ഷെ കുറച്ചു ദിവസങ്ങളഅ‍ക്കു ശേഷം അവനെ കാണാതായി. അപ്പോള്‍ നജീബിന്റെ മനസ്സ് നിറയെ ഒരുപാട് സംശയങ്ങളായിരുന്നു. ആ മുശവുവാട് നിറഞ്ഞ ആലയില്‍ അര്‍ബാബിന്റെ ക്രൂര പ്രവര്‍ത്തനങ്ങള്‍ക്ക് മുമ്പില്‍ തനിക്ക് കൂട്ടായിരുന്ന ഒരു മനുഷ്യന്‍ അവനെ തനിച്ചാക്കി രക്ഷപ്പെട്ടോ എനൈ്ന സംശയം. ഒടുവില്‍ തന്റെ സംശയങ്ങക്കെല്ലാം വിരാമമിട്ടു കൊണ്ട് ഒരു ദിവസം അര്‍ബാബിീന്റെ തോക്കിന് ഇരയായി മണലാരണ്യത്തില്‍ കുഴിച്ചിടപ്പെട്ട ആ മനുഷ്യന്റ തല നജീബ് കണ്ടു. വലിയൊരു ഗുണപാഠമായിരുന്നു ആ തല അവനെ പഠിപ്പിച്ചത്.

    വിശപ്പും ദാഹവും സഹിച്ച് പ്രാഥമികാവശ്യങ്ങള്‍പോലും തൃപ്തിപോലെ നടക്കാതെ നജീബ് ദിവസങ്ങള്‍ തള്ളിനീക്കി. മഴക്കാലമായപ്പോഴായിരുന്നു അര്‍ബാബിന്റെ ഭീരുത്വത്തെ നജീബ് തിരിച്ചറിഞ്ഞത്. മഴയെ പേടിച്ച് അര്‍ബാബ് കുറച്ചുനാള്‍ വീടു വിട്ടപ്പോള്‍ ഹക്കീമിനെ കാണാന്‍ നജീബിന് അവസരം ലഭിച്ചു. രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ അവര്‍ ചര്‍ച്ചചെയ്യാന്‍ തുടങ്ങി.

                            വെള്ളവും ഗോതമ്പുമായ് വരുന്നവരെയൊക്കെ സമീപിച്ചെങ്കിലും അവരാരും തങ്ങളുടെ അഭ്യര്‍ത്ഥനയെ സമീപിച്ചെങ്കിലും അവരാരും തങ്ങളുടെ അഭ്യര്ത്ഥനയെ സമീപിതച്ചെങ്കിലും അവരാരും തങ്ങളുടെ അഭ്യര്‍ത്ഥനയെ ഗൗനിക്കുകകൂടി ചെയ്തില്ല. അങ്ങനെ അവരുടെ ഇടയിലേക്ക് വരുന്ന ഇബ്റാഹീം ഖാദിരി എന്നൊരു യുവാവായിരുന്നു അവരുടെ രക്ഷപ്പെടുക എന്ന സ്വപ്നത്തിന് വഴി കണ്ടു പിടിച്ചത്. 

                        ഒടുവില്‍ ഒരു പാട് ദിവസത്തെ കാത്തിരിപ്പിന് ശേഷം അര്‍ബാബുമാരെല്ലാം കൂടി ഒരു കല്ല്യാണത്തിന് പോയ ദിവസം അവര്‍ അവിടെ നിന്നും ഇറങ്ങഇ ഓടി. അര്‍ബാബുമാരുടെ കൈകളില്‍ അകപ്പെട്ടാല്‍ വന്നു ഭവിക്കാവുന്ന ഭവിഷ്യത്തുകളെ കുറിച്ചോര്‍ത്തപ്പോള്‍ അവരുടെ ഓട്ടത്തിന്റെ വ േഗത കൂടി. ദിവസങ്ങളോളം അവര്‍ ആ ചുട്ടുപപഴുത്ത മലരുഭൂമിയിലൂടെ അല്ഞു. വിശപ്പും ദാഹവും കൊണ്ട് ക്ഷീണിച്ചിരുന്ന അവരെ മരുഭൂമി സ്വീകരിച്ചത് ഒരു ഇരയെപ്പോലെയിരുനൈ്നു. അവിടെവെച്ച് വിശപ്പും ദാഹവും കൊണ്ട് ഹക്കൂീം ഈ ലോകത്തോട് വിടപറയുന്ന രംഗം വളരെ ദുഖകരമാണ്. അവനെ അവിടെ മനമില്ലാ മനസ്സോടെ ഉപേക്ഷിച്ച് നജീബും ഇബ്റാഹിമും യാത്രതിരിക്കുമ്പോേള്‍  തങ്ങളുടെ ജീവിതത്തില്‍ ഒരു പ്രതീക്ഷയുമില്ലായിരുന്നു. എന്നാല്‍ അവര്‍ അവിടെ മരുപ്പച്ച കണ്ടെത്തുന്ന രംഗം വായനക്കാരില്‍ പുളകം കൊള്ളിക്കുന്നു. അങ്ങനെ അവര്‍ ദജാഹം തീര്‍ത്തു. ഒരു രാത്രി ഉറക്കം കഴി്ഞ് നജീബ് എഴുനേറ്റപ്പോള്‍ അവന്‍ശരിക്കും ഞെട്ടി! ഇബ്റാഹൂീമിനെ കാണാനില്ല. ജീവിതത്തെ തന്നെ സമര്‍പ്പി്ച് നജീബ് അവിടെ നിന്നോടി. ര്കഷപ്പെടുക എന്നൊരു ചെറിയ പ്രതീക്ഷപോലുമുണ്ടായിരുന്നില്ല. എന്നാല്‍ അവനതു സാധിച്ചു. ഒരുപാടു നേരത്തെ ഓട്ടത്തിനുശേഷം അവന്‍ മലയാളിയായ കുഞ്ഞിക്കായുടെ ഹോട്ടലിലെത്തി. പരീക്ഷണഘട്ടത്തില്‍ തനിക്ക് സാന്ത്വനമേകാന്‍ ദൈവമയച്ച ദൂതനെ പോലെയാണ് നജീബിന് കുഞ്ഞിക്കായെ തോന്നിയത് അവര്‍ അവന്റെ കഥകേട്ട് ശരിക്കുംഞെട്ടി. അവിടെ നിന്ന് അവന്‍ വീട്ടിലേക്ക് വിളിച്ചു. ഉമ്മയുടെ മരണവാര്‍ത്ത അവന്റെ ഹൃദയത്തിന് ഒരു ആഘാതമായിരുന്നു. കുഞ്ഞിക്കായുടെ സഹായത്തോടെ അവനു്‍ ജയിലിലും തുടര്‍ന്ന ജയിലില്‍ നിന്ന് അവന്‍ നാട്ടിലുമെത്തി. ജയിലില്‍ നിന്നായിരുന്നു തന്നെക്കൊണ്ടുപോയിരുന്ന അര്ബാബ് തന്റെ ശരിക്കുള്ള അര്‍ബാബെല്ലായിരുന്നു എന്ന് അവന് മനസ്സിലായത് നാട്ടിലെത്തിയപ്പോള്‍ ഒരു ലോകമഹായുദ്ധത്തില്‍ എതിരാളികളെയെല്ലാം തോല്‍പിച്ച ഒരു ധീരയോദ്ധവിനെ പോലെയായിരുന്നു അവനെ അവര്‍ സ്വീകരിച്ചത്.

      ബെന്യാമിന്റെ ഈ നോവല്‍ ഒരു യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് വിശ്വസക്കാന്‍ കഗൂടി നമുക്ക് പ്രയാസമാണഅ. എന്നെ വിസ്മയിപ്പിച്ച നോവല്‍ എന്ന് എം.മുകുന്ദന്‍ ഇതിനെ വിശേഷിപ്പിച്ചതില്‍ എനിക്കതിശയമൊന്നുമില്ല. നജീബ് തന്റെ ജീവിതത്തിന്റെ ഒരു വലിയ ഭാഗം അവിടെ നിക്ഷേപിച്ചപ്പോള്‍ ഹക്കീം എന്ന കൗമാരപ്രായക്കാരന് നിക്ഷേപിക്കേണ്ടി വന്നത് തന്റെ ജീവിതം തന്നെ ആയിരുന്നു. പഴയകാലം പ്രവാസികള്‍ അനുഭവിച്ചിരുന്ന ഒരു മായാലോകത്തേക്കാണ് ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ നമ്മെ എത്തിക്കുന്നത്.





................................................
ഫര്‍ഹാന ഷെറിന്‍(9I-2016-17ബാച്ച്)
................................................


                                                                               
    
 

No comments:

Post a Comment